2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

വിത്ത്


വിത്ത്
 

കൂനനുറുംമ്പുകള്‍ പേരുകള്‍ രാകിയ, പാറമേല്‍ പൊത്തിപിടിച്ച്‌ ഞാനേറി.
ചീയുംമ്പോഴുള്ളോരു വിത്തിനു വേണ്ടി ഞാന്‍,
താഴെ അഗാധത്തിലെക്കാണ്ട് പോയി.



ആശയാലുഴുതു മറിച്ചൊരാ നിലമെല്ലാം താണ്ടി ഞാന്‍,
താഴെ അഗാധത്തിലെക്കാണ്ട് പോയി.
കീഴ്മേല്‍ മറിഞ്ഞെന്‍റെ ചിത്തത്തില്‍ ഓര്‍മ്മകള്‍ കൂരമ്പ്‌ പോലവേ പഞ്ഞിടുന്നു.
ചിതറുന്ന മൃതിക്ക് മുന്‍പിലൊരു, ഒരുക്കം ഒരു പുതുക്കം.


അമ്മയുടെ കരള്‍ പിറന്നങ്ങു ഭവിച്ചതും,
അച്ഛന്‍റെ ചൂടേറ്റെന്‍ മാറുകള്‍ ചുട്ടതും,
മാങ്കനി തിന്നതും, പൂക്കളിറുത്തതും, കഥകള്‍ മെനഞ്ഞതും, 
അവള്‍ ആദ്യമെന്‍ കണ്ണുകളില്‍ പൂത്തതും,
കയ്ച്ചതും, പിന്നീടത്‌ ഇറുത്തതും.


അവള്‍ ആദ്യമെന്‍ കണ്ണുകളില്‍ പൂത്തതും,
കയ്ച്ചതും, പിന്നീടത്‌ ഇറുത്തതും.
ഒന്ന് മാത്രം നിന്നോടായി ഞാന്‍ ഓമലേ,
തിരികെ തന്നീടുമോ? നീ കവര്‍ന്നോരെന്‍ ദുഃഖ സ്വപ്നങ്ങളെ?.
അല്ലെങ്കില്‍ എനിക്കെന്തിനുവേണ്ടി, 
എരിചീടുക അതില്‍ നീയും ചാടി ചാവുക!.
എരിചീടുക അതില്‍ നീയും ചാടി ചാവുക!.


നിമിഷങ്ങളെന്‍ കാതില്‍ മന്ത്രിക്കുന്നമൃതിയുടെ തണുത്ത സത്ത്യങ്ങള്‍
വേഗം, വേഗം, വേഗം.......


ചിതറുന്ന മൃതിക്ക് മുന്‍പിലൊരു, ഒരുക്കം ഒരു പുതുക്കം.,
ചീയുംമ്പോഴുള്ളോരു വിത്തിനു വേണ്ടി ഞാന്‍ താഴെ അഗാധത്തിലെക്കാണ്ട് പോയി.









2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

അകാമതന്‍റെ ഹൃദയം വാടകയ്ക്ക്!


ഒരു  ശിക്കാരിയെ  പോലെ  എന്നില്‍  പതിയിരുന്നു  ഹൃദയം  സ്നേഹത്തിനെ  വേട്ടയാടി പിടിക്കപെട്ടവയെല്ലാം  ക്രമേണ  എന്നോടിണങ്ങിചേര്‍ന്നു. അവതമ്മില്‍ ഒരു കലഹവും കണ്ടില്ല, അവ എനിക്കൊപ്പം എന്‍റെ അന്തപുരമെത്തയില്‍  രമിച്ചു, മടുപ്പുതോന്നിയ ഒരു  വേളഞാന്‍  അവയെ  ആട്ടി  പുറത്താക്കി  നിലവിളിച്ചും  പ്രാകിയും  അവ എന്നെ  വിട്ട്   ദൂരേയ്ക്ക്  പോയി...

ഏകാന്തത  പശ്ചാതാപത്തിന്‍റെ തീയില്‍  വിറകിട്ട്  എരിയിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍  വീണ്ടും  എന്‍റെ ഹൃദയം  വലവിരിച്ചുപതിയിരുന്നു....പിടയ്ക്കുന്ന  വലയുമായി ഞാന്‍ ഇരകളുടെ  തരംതിരിവിനായി    ഏകാന്തതയുടെ  മാളത്തില്‍  കയറി. അകപെട്ടവയെല്ലാം  സ്വപ്നങ്ങളും  അതിലേറെ ഭാവനകളുമായിരുന്നു.

എന്‍റെ സ്വപ്നങ്ങളില്‍  പലപ്പോഴും പൂര്‍വ്വഘാണ്ടം ആടിതിമിര്‍ത്തു  സ്വപ്നധാതാവിനെ ശപിച്ചുകൊണ്ടുറങ്ങുന്ന വിരസമായ യാമങ്ങള്‍...ആ  വിരസത  പതിയ  സ്വന്തം  സ്വപ്നങ്ങളിലേക്കും  ഭാവനകളിലേക്കും  പടര്‍ന്നു...വീണ്ടും  വെട്ടയ്ക്കായുള്ള   എന്‍റെ  പ്രലോഭനത്തെ  ഹൃദയം  നിരാകരിച്ചു.

ഒടുവില്‍   ഞാന്‍  ആട്ടിയകറ്റിയ  സ്നേഹങ്ങളെ  തിരഞ്ഞിറങ്ങി  അവയെല്ലാം  എന്നെ  'അകാമതന്‍, അകാമതന്‍ '  എന്ന്  അധിക്ഷേപിച്ച്  ആട്ടിയകറ്റി. അവസാനം എന്‍റെ  ക്രൌര്യതയെല്ലാം ചോര്‍ന്നു  പോയിരിക്കുന്നു.

"അകാമതന്‍"
എന്‍റെ  ജനല്‍പാളിയിലെ  മഴത്തുള്ളികള്‍  തുടയ്ക്കുകയായിരുന്ന  ഞാന്‍  ആസ്വരം  കേട്ട്  തിരിഞ്ഞു!.

"സ്നേഹം!! ...ഹാ! ..സ്നേഹമേ!!.."

സ്നേഹത്തെ  പുണരുവാന്‍   ഞാന്‍   വെമ്പല്‍പൂണ്ടു  ചെന്നു. എന്നെ  തടഞ്ഞു  കൊണ്ട്  സ്നേഹം  പറഞ്ഞു.

" ഒരു  നിമിഷം  നിലക്കൂ.., കുറച്ചു   കാലത്തേയ്ക്ക്  മാത്രമായി   വാടകയ്ക്കൊരു  ഹൃദയം.., അതു തേടിയിറങ്ങിയതാണ് ഞാന്‍ ".

...സ്നേഹം പിന്നെന്തിനോ?  വാക്കുകള്‍  പരതുന്നു...

"ഹ!....ഹ!....അകാമതന്‍റെ   ഹൃദയം  വാടകയ്ക്ക് "

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

നിത്യഹരിതം

അയാള്‍ താന്‍ എന്നും നില്‍ക്കുവാറുള്ള വാകമരചുവട്ടില്‍ നില്‍ക്കുവാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി, അവിചാരിതമായി അയാള്‍ ഒരു സംഭാഷണം കേട്ടു.


പ്രണയം: "മൗനമേ നിന്നെ ഞാന്‍ എന്‍റെ ജീവനുതുല്യം സ്നേഹിക്കുന്നു നീയില്ലാതെ എന്‍റെ  ജീവിതം അസാധ്യം, ഇന്നേവരെ എനിക്കുനിന്നെ കാണാന്‍ ആയിട്ടില്ല! എന്‍റെ കണ്ണിന്‍റെ കെട്ട് അഴിക്കെട്ടെ?."


മൗനം : "അരുത് നിന്‍റെ ദ്രിഷ്ട്ടികള്‍ക്ക് ഒരുപക്ഷെ എന്നെ  ഇഷ്ട്ടമായില്ല എങ്കിലോ?, അതിനാല്‍ നമുക്ക് നമ്മുടെ ശബ്ദങ്ങളെ പരസ്പരം പ്രണയിക്കാം കാരണം എന്‍റെ  കാഴ്ചയും മൂടപ്പെട്ടിരിക്കുന്നു."



തന്‍റെ  മുന്‍പിലൂടെ അവള്‍ നടന്നുമറയുന്നത് വാകമരത്തിന്‍റെ പിന്നില്‍ നിന്നും അയാള്‍ കണ്ടു.