ഒരു ശിക്കാരിയെ പോലെ എന്നില്‍ പതിയിരുന്നു ഹൃദയം സ്നേഹത്തിനെ വേട്ടയാടി പിടിക്കപെട്ടവയെല്ലാം ക്രമേണ എന്നോടിണങ്ങിചേര്‍ന്നു. അവതമ്മില്‍ ഒരു കലഹവും കണ്ടില്ല, അവ എനിക്കൊപ്പം എന്‍റെ അന്തപുരമെത്തയില്‍ രമിച്ചു, മടുപ്പുതോന്നിയ ഒരു വേളഞാന്‍ അവയെ ആട്ടി പുറത്താക്കി നിലവിളിച്ചും പ്രാകിയും അവ എന്നെ വിട്ട് ദൂരേയ്ക്ക് പോയി...
ഏകാന്തത പശ്ചാതാപത്തിന്‍റെ തീയില്‍ വിറകിട്ട് എരിയിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ വീണ്ടും എന്‍റെ ഹൃദയം വലവിരിച്ചുപതിയിരുന്നു....പിടയ്ക്കുന്ന വലയുമായി ഞാന്‍ ഇരകളുടെ തരംതിരിവിനായി ഏകാന്തതയുടെ മാളത്തില്‍ കയറി. അകപെട്ടവയെല്ലാം സ്വപ്നങ്ങളും അതിലേറെ ഭാവനകളുമായിരുന്നു.
എന്‍റെ സ്വപ്നങ്ങളില്‍ പലപ്പോഴും പൂര്‍വ്വഘാണ്ടം ആടിതിമിര്‍ത്തു സ്വപ്നധാതാവിനെ ശപിച്ചുകൊണ്ടുറങ്ങുന്ന വിരസമായ യാമങ്ങള്‍...ആ വിരസത പതിയ സ്വന്തം സ്വപ്നങ്ങളിലേക്കും ഭാവനകളിലേക്കും പടര്‍ന്നു...വീണ്ടും വെട്ടയ്ക്കായുള്ള എന്‍റെ പ്രലോഭനത്തെ ഹൃദയം നിരാകരിച്ചു.
ഒടുവില്‍ ഞാന്‍ ആട്ടിയകറ്റിയ സ്നേഹങ്ങളെ തിരഞ്ഞിറങ്ങി അവയെല്ലാം എന്നെ 'അകാമതന്‍, അകാമതന്‍ ' എന്ന് അധിക്ഷേപിച്ച് ആട്ടിയകറ്റി. അവസാനം എന്‍റെ ക്രൌര്യതയെല്ലാം ചോര്‍ന്നു പോയിരിക്കുന്നു.
"അകാമതന്‍"
എന്‍റെ ജനല്‍പാളിയിലെ മഴത്തുള്ളികള്‍ തുടയ്ക്കുകയായിരുന്ന ഞാന്‍ ആസ്വരം കേട്ട് തിരിഞ്ഞു!.
"സ്നേഹം!! ...ഹാ! ..സ്നേഹമേ!!.."
സ്നേഹത്തെ പുണരുവാന്‍ ഞാന്‍ വെമ്പല്‍പൂണ്ടു ചെന്നു. എന്നെ തടഞ്ഞു കൊണ്ട് സ്നേഹം പറഞ്ഞു.
" ഒരു നിമിഷം നിലക്കൂ.., കുറച്ചു കാലത്തേയ്ക്ക് മാത്രമായി വാടകയ്ക്കൊരു ഹൃദയം.., അതു തേടിയിറങ്ങിയതാണ് ഞാന്‍ ".
...സ്നേഹം പിന്നെന്തിനോ? വാക്കുകള്‍ പരതുന്നു...
"ഹ!....ഹ!....അകാമതന്‍റെ ഹൃദയം വാടകയ്ക്ക് "

അക്ഷരപിശകുകള്‍ ദയവായി പൊറുക്കുക...
മറുപടിഇല്ലാതാക്കൂ