2011 ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

നിത്യഹരിതം

അയാള്‍ താന്‍ എന്നും നില്‍ക്കുവാറുള്ള വാകമരചുവട്ടില്‍ നില്‍ക്കുവാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി, അവിചാരിതമായി അയാള്‍ ഒരു സംഭാഷണം കേട്ടു.


പ്രണയം: "മൗനമേ നിന്നെ ഞാന്‍ എന്‍റെ ജീവനുതുല്യം സ്നേഹിക്കുന്നു നീയില്ലാതെ എന്‍റെ  ജീവിതം അസാധ്യം, ഇന്നേവരെ എനിക്കുനിന്നെ കാണാന്‍ ആയിട്ടില്ല! എന്‍റെ കണ്ണിന്‍റെ കെട്ട് അഴിക്കെട്ടെ?."


മൗനം : "അരുത് നിന്‍റെ ദ്രിഷ്ട്ടികള്‍ക്ക് ഒരുപക്ഷെ എന്നെ  ഇഷ്ട്ടമായില്ല എങ്കിലോ?, അതിനാല്‍ നമുക്ക് നമ്മുടെ ശബ്ദങ്ങളെ പരസ്പരം പ്രണയിക്കാം കാരണം എന്‍റെ  കാഴ്ചയും മൂടപ്പെട്ടിരിക്കുന്നു."



തന്‍റെ  മുന്‍പിലൂടെ അവള്‍ നടന്നുമറയുന്നത് വാകമരത്തിന്‍റെ പിന്നില്‍ നിന്നും അയാള്‍ കണ്ടു. 
 

2 അഭിപ്രായങ്ങൾ:

  1. അവളെ കുറ്റം പറയാന്‍ കഴിയുമോ??

    മറുപടിഇല്ലാതാക്കൂ
  2. മൗനം വിട്ടകന്ന പ്രണയം നീരസമുളവക്കും എന്ന് തോന്നുന്നു സുഹൃത്തെ..
    അത് യാഥാര്ത്ത്യമാകം അല്ലാതെയുമാകാം.അല്ലങ്കില്‍ ഒരു പക്ഷെ എന്‍റെ പൊള്ളയായ ഒരു സങ്കല്‍പ്പം.

    താങ്കളുടെ അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി

    മറുപടിഇല്ലാതാക്കൂ